മൂന്നാം തവണ അങ്കത്തിനൊരുങ്ങി പിണറായി വിജയൻ…ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും

ധർമ്മടം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദ്ദേശപത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് തലശ്ശേരി രജിസ്ട്രാർ ഓഫീസിൽ എത്തിയാണ് പത്രികാ സമർപ്പണം. ധർമ്മടം മണ്ഡലത്തിൽ തുടർച്ചയായ മൂന്നാം തവണയാണ് പിണറായി മത്സരിക്കുന്നത്. മണ്ഡലത്തിൽ എത്തിയ ദിവസം റോഡ് ഷോയും ഇന്നലെ മണ്ഡലം കൺവെൻഷനും മുഖ്യമന്ത്രി പൂർത്തീകരിച്ചിരുന്നു.



