ഇന്ത്യൻ എണ്ണ ടാങ്കറുകൾക്ക് ഹോർമുസ് കടക്കാനുള്ള ചർച്ചകൾ സജീവം; എൽപിജി ഉൽപാദനം കൂട്ടി, മരുന്നിന് നന്ദി അറിയിച്ച….

ഇറാൻ തീരത്തുള്ള ഇന്ത്യൻ എണ്ണ ടാങ്കറുകൾക്ക് ഹോർമുസ് കടലിടുക്ക് കടക്കാനുള്ള അനുവാദത്തിന് ചർച്ചകൾ സജീവമാക്കി ഇന്ത്യ. രണ്ടു കപ്പലുകൾക്ക് നേരത്തെ അനുമതി നൽകിയിരുന്നെങ്കിലും കൂടുതൽ കപ്പലുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയായിരുന്നു. ഇതോടെയാണ് ഇന്ത്യ പ്രശ്നപരിഹാരത്തിന് ചർച്ചകൾ തുടങ്ങിയത്. അതിനിടെ, ഇന്ത്യ മരുന്നുകൾ കൈമാറിയതിന് ഇറാൻ സർക്കാർ നന്ദി അറിയിച്ചു. രാജ്യത്തിനുള്ളിലെ എൽപിജി ഉൽപാദനം കേന്ദ്രസർക്കാർ നാൽപത് ശതമാനം കൂട്ടി.

Related Articles

Back to top button