LDFന്റെ കയ്യിൽ നിന്ന് അധികാരം പിടിച്ചെടുക്കും…10 വർഷമായി പിണറായി റോഡ് ഷോ നടത്തുന്നു…രാജ് മോഹൻ ഉണ്ണിത്താൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ LDFന്റെ കയ്യിൽ നിന്ന് യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി. കോൺഗ്രസ്‌ ഏകാധിപത്യ പാർട്ടി അല്ല. അതുകൊണ്ടാണ് കൂടുതൽ കൂടിയാലോചനയും ചർച്ചയും വേണ്ടിവരുന്നത്. കഴിഞ്ഞ 10 വർഷമായി പിണറായി വിജയൻ റോഡ് ഷോ നടത്തുന്നു. പ്രധാനമന്ത്രിയെക്കാൾ കൂടുതൽ വാഹനങ്ങൾ. ഇതിൽ കാര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എംപിമാർക്ക് മത്സരിക്കാൻ ഇപ്പോഴും നേതൃത്വം അനുവാദം കൊടുത്തിട്ടില്ല.

സുധാകരന്റെ നിലപാടിൽ മാറ്റം വരുമോ എന്നത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം പി. എംപിമാർ മത്സരിക്കേണ്ടതില്ല എന്ന തീരുമാനം നേതൃത്വം എടുത്താൽ പിന്നെ ആരെയും മത്സരിപ്പിക്കാൻ സാധിക്കില്ല. ഹൈക്കമാന്റിന്റെയും പാർട്ടിയുടെയും നിലപാട് സുധാകരനെ അറിയിക്കേണ്ട ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് സമിതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നേതാക്കൾക്കുണ്ട്.

Related Articles

Back to top button