2025 ലെ ജ്ഞാനപീഠ പുരസ്കാരം തമിഴ് കവിയും ​ഗാനരചയിതാവുമായ ആർ വൈരമുത്തുവിന്

തമിഴ് കവിയും ​ഗാനരചയിതാവുമായ ആർ വൈരമുത്തു 2025 ലെ ജ്ഞാനപീഠ പുരസ്കാരത്തിന് അർഹനായി.
സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. തമിഴ്‌നാട്ടിൽ നിന്നും ജ്ഞാനപീഠ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് വൈരമുത്തു. പ്രണയവും, വിരഹവും, വേദനയുമെല്ലാം തന്റെ വരികളിലൂടെ അനശ്വര ഗാനങ്ങളാക്കിമാറ്റിയ കവിയാണ് അദ്ദേഹം.

ചിന്ന ചിന്ന ആശൈ, ഒരുവൻ ഒരുവൻ മുതലാളി, ദൈവം തന്ന പൊരുളേ, സറാ സറാ സാറക്കാറ്റ് തുടങ്ങി പുരസ്‌കാര പെരുമ തമിഴിന് സമ്മാനിച്ച നിരവധി ഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ വിരിഞ്ഞു. മികച്ച ​ഗാനരചയിതാവാനുള്ള ദേശീയ അവാർഡ് ഏഴ് പ്രാവശ്യം സ്വന്തമാക്കിയിട്ടുണ്ട്. 11 ലക്ഷം രൂപയും വാഗ്ദേവതയുടെ ശില്പവും ഫലകവും പുരസ്‌കാരം 2002ന് ശേഷം ആദ്യമായി തമിഴ് ഭാഷയ്ക്ക് ലഭിക്കുന്ന ജ്ഞാനപീഠ പുരസ്‌കാരം കൂടിയാണിത്.

ചെറുപ്പത്തിലെ തന്നെ കവിതയിൽ തൽപരനായിരുന്ന വൈരമുത്തുവിന്റെ ആദ്യ കവിത അച്ചടിച്ചു വരുന്നത് പച്ചയപ്പാ കോളേജ് സ്റ്റുഡൻസ് ജേണലിലാണ്. 1980 ൽ പുറത്തിറങ്ങിയ നിഴൽകൾ എന്ന തമിഴ് ചിത്രത്തിലെ ‘പൊന്മാലൈ പൊഴുതു’ എന്ന ഗാനത്തിലൂടെയാണ് വൈരമുത്തു ഗാനരചയിതാവായി അരങ്ങേറ്റം കുറിക്കുന്നത്. ഏകദേശം 6000 ൽ അധികം തമിഴ് ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

Related Articles

Back to top button