അന്തർസംസ്ഥാന ബസുകളിൽ മിന്നൽ പരിശോധന… ഒരുകോടിയിലേറെ….

കൊച്ചി: എറണാകുളത്ത് അന്തർസംസ്ഥാന ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഒരുകോടിയിലേറെ രൂപ പിഴ ചുമത്തി. 72 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ബസുകളിലെ നികുതിവെട്ടിപ്പ് കണ്ടെത്തുന്നതിനായാണ് എംവിഡി മിന്നൽ പരിശോധന നടത്തിയത്. പുലർച്ചെ നാല് മുതൽ രാവിലെ 10 മണി വരെയായിരുന്നു പരിശോധന.

നികുതിവെട്ടിപ്പിന് പുറമെ ഹോൺ, നമ്പർ പ്ലേറ്റ്, അനധികൃത ചരക്ക് കൈമാറ്റം തുടങ്ങിയ ക്രമക്കേടുകളും പരിശോധനയിൽ കണ്ടെത്തി. നിയമലംഘനങ്ങൾക്ക് പിഴ ചുമത്തിയശേഷം യാത്രക്കാരെ ബാധിക്കാത്ത തരത്തിൽ ബസുകൾക്ക് സർവീസ് തുടരാൻ അനുമതി നൽകി. അന്തർസംസ്ഥാന ബസുകളിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.

Related Articles

Back to top button