നെയ്യാർ അണക്കെട്ടിൽ ചാടിയ ആർടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി, മരണകാരണം സ്ഥലം മാറ്റം ലഭിക്കാത്തിലുള്ള മനോവിഷമമല്ല..

നെയ്യാർ ഡാമിന്റെ റിസർവോയറിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ആർടിഒ ജീവനക്കാരി ശരണ്യയുടെ മൃതദേഹം ആണ് കണ്ടെത്തിയത്. ഇന്നലെയാണ് നേമം സ്വദേശി ശരണ്യ റിസർവോയറിൽ ചാടിയത്. തുടർന്ന് സ്കൂബ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജോലി സമ്മർദ്ദം മൂലമാണ് ശരണ്യ ജീവനൊടുക്കിയതെന്നായിരുന്നു ഭർത്താവ് സിറിലിന്റെ മൊഴി. എന്നാൽ മരണകാരണമിതല്ല എന്നാണ് പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
ഭർത്താവിന്റെ പീഡനം മൂലമാണെന്ന് ശരണ്യയുടെ മരണമെന്നാണ് പോലീസ് പറയുന്നത്. ശരണ്യയും ഭർത്താവും തമ്മിൽ ചില പ്രശ്‍നങ്ങൾ നിലനിന്നിരുന്നുവെന്നാണ് ബന്ധുക്കളും പറയുന്നത്. കുടുംബ പ്രശ്നങ്ങളെ ചൊല്ലി ഇവർക്കിടയിൽ മുൻപ് വഴക്കുണ്ടായ ഘട്ടത്തിൽ സിറിലിനെതിരെ ശരണ്യ പോലീസിൽ പരാതി നൽകിയിരുന്നു. കടുത്ത മദ്യപാനിയായ സിറിൽ പതിവായി മദ്യപിച്ചെത്തി ശരണ്യയെ മർദിക്കാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പോലീസിന് മൊഴി നൽകിയിട്ടുള്ളത്. അതേസമയം ട്രാൻസ്ഫർ ലഭിക്കാത്തതിലുള്ള മനോവിഷമത്തിലാണ് സൗമ്യ മരിച്ചതെന്നായിരുന്നു ഭർത്താവ് ഇന്നലെ പോലീസിനോട് പറഞ്ഞത്. തിരുവനന്തപുരം തമ്പാനൂർ ആർടിഒ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് ആയിരുന്നു ശരണ്യ. 11 മാസം മുമ്പാണ് ശരണ്യക്ക് സർക്കാർ ജോലി ലഭിച്ചത്.



