മൂന്നാംവർഷ ബിബിഎ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി, മൃതദേഹം കോളേജിന് സമീപം പിജിയിൽ

എറണാകുളത്ത് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. രാജഗിരി കോളേജിലെ മൂന്നാംവർഷ ബിബിഎ വിദ്യാർത്ഥിയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. രാജഗിരി കോളേജിന് സമീപം പിജിയിലാണ് മൃതദേഹം കണ്ടത്. പത്തനംതിട്ട സ്വദേശി ആബിനർ ആണ് മരിച്ചത്. ഇന്നലെ രാത്രി കൂടെ താമസിക്കുന്ന സഹപാഠികൾ ആണ് ആബിനറെ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുവകയിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. ആബിനറുടെ അച്ഛനും അമ്മയും വിദേശത്താണെന്നാണ് ലഭിക്കുന്ന വിവരം.

Related Articles

Back to top button