ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ നീണ്ട നിര, ഹോട്ടലുകൾ അടച്ചിടുമെന്ന് മുന്നറിയിപ്പ്

ഇറാൻ-ഇസ്രായേൽ യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതോടെ ഇന്ത്യയിലെ ഇന്ധന വിപണിയിൽ ആശങ്ക പടരുന്നു. ഉത്തർപ്രദേശിലും ദില്ലി എൻസിആർ മേഖലയിലും ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട നിരയാണ് ഇന്നലെ ഉണ്ടായത്. യുദ്ധം മൂലം വിതരണം തടസപ്പെടുമെന്ന ഭീതിയിൽ ആളുകൾ കൂട്ടത്തോടെ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതാണ് തിരക്കിന് പ്രധാന കാരണം. നിലവിൽ രാജ്യത്ത് പാചകവാതകത്തിന് ക്ഷാമമില്ലെന്നും ആവശ്യമായ സ്റ്റോക്ക് ലഭ്യമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. എന്നാൽ, പൂഴ്ത്തിവെപ്പ് തടയുന്നതിനായി പുതിയ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നതിന് മന്ത്രാലയം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്

Related Articles

Back to top button