പിഎം ശ്രീ പദ്ധതി: തിടുക്കത്തിൽ തീരുമാനമില്ല; മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട് തൽക്കാലം മരവിപ്പിച്ച് സർക്കാർ

പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ തൽക്കാലം ധൃതിപിടിച്ച തീരുമാനമെടുക്കേണ്ടതില്ലെന്ന നിലപാടിൽ യുഡിഎഫ് സർക്കാർ. കഴിഞ്ഞ എൽഡിഎഫ് സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട് ഒപ്പുവച്ച ധാരണാപത്രത്തിൽനിന്ന് നേരിട്ട് പിൻമാറാൻ കഴിയാത്ത സാഹചര്യത്തിൽ, സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിക്കുന്ന വ്യവസ്ഥകളോടെ പദ്ധതി നടപ്പാക്കണമെന്നായിരുന്നു യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ സ്വീകരിച്ച നിലപാട്.



