ശ്രീലേഖയുടെ രാജി പിൻവലിപ്പിക്കാൻ അനുനയ നീക്കം തുടർന്ന് ബിജെപി; കോർപറേഷൻ സെക്രട്ടറിക്ക്….

തിരുവനന്തപുരം ശാസ്തമംഗലം വാർഡിലെ ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായിരുന്ന ആർ ശ്രീലേഖയുടെ രാജി സംസ്ഥാന ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രാജി പിൻവലിപ്പിക്കാൻ അനുനയ നീക്കം തുടരുകയാണ് ബിജെപി നേതൃത്വം. മേയർക്ക് മാത്രമേ നിലവിൽ ശ്രീലേഖ രാജിക്കത്ത് സമർപ്പിച്ചിട്ടുള്ളു. ചട്ടപ്രകാരം രാജി നൽകേണ്ടത് നഗരസഭ സെക്രട്ടറിക്ക് ആണ്. ഇത് ഒഴിവാക്കാനാണ് ബിജെപിയുടെ ശ്രമം. രാജിയിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നാളെ ശ്രീലേഖയുമായി ചർച്ച നടത്തും. രാജി വെച്ചു എന്ന തരത്തിലെ വിവരങ്ങൾ വന്നതല്ലാതെ വിഷയത്തിൽ പ്രതികരിച്ച് ശ്രീലേഖ ഇതുവരെ മാധ്യമങ്ങൾക്ക് മുന്നിൽ വന്നിട്ടിട്ടില്ല. മേയർക്ക് രാജി കത്ത് നൽകിയ ശ്രീലേഖ നിലവിൽ കോർപറേഷൻ സെക്രട്ടറിക്ക് രാജി സമർപ്പിച്ചിട്ടില്ല.



