സുഹൃത്തുക്കളുടെ മുറിയിലിരുന്ന് ഭാര്യയെ വീഡിയോ കോൾ വിളിച്ചു.. പിന്നാലെ തൂങ്ങി മരിച്ചു

കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ. അസം രത്തൻപുർ, ഗോലി ഹട്ട് ജില്ലയിൽ കൃഷ്ണ കൊർവ (40) ആണ് മരിച്ചത്. സുഹൃത്തുക്കളുടെ മുറിയിലിരുന്ന് ഭാര്യയെ വീഡിയോ കോൾ വിളിച്ച ശേഷമാണ് ഇയാൾ ജീവനൊടുക്കിയത്. മരണത്തിൽ ദുരൂഹത തുടരുകയാണ്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്.

ഈ സമയം സുഹൃത്തുക്കൾ ആരും മുറിയിൽ ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാലക്കാട്ടാണ് കൃഷ്ണ കൊർവ ജോലി ചെയ്തിരുന്നത്. ഭാര്യ ഫുൽജൻസിയ കൊർവ അരൂർ വ്യവസായ മേഖലയിലെ കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്. കമ്പനി ഗസ്റ്റ് ഹൗസിലാണ് താമസം. ഭാര്യയെ കാണാൻ പാലക്കാട് നിന്ന് ഇന്നലെ രാവിലെയാണ് കൃഷ്ണ കൊർവ അരൂരിലെത്തിയത്.

പിന്നീട് കൃഷ്ണ കൊർവ സുഹൃത്തുക്കളുടെ കേരകല്പ റോഡിലുള്ള മുറിയിൽ എത്തിയിരുന്നു. വീഡിയോ കോളിൽ ഭർത്താവ് തൂങ്ങി മരിക്കാൻ ശ്രമിക്കുന്നത് കണ്ട ഭാര്യ അറിയിച്ചതിനെ തുടർന്ന് എത്തിയവർ രക്ഷിക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് അരൂർ അഗ്നിരക്ഷാ സേനയെത്തി ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

കൃഷ്ണ കൊർവക്ക് മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് ഇയാളുടെ ഭാര്യ പറഞ്ഞത്.
ആത്മഹത്യാ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Articles

Back to top button