ക്ഷേത്രോത്സവത്തിലെ സംഘർഷത്തിൽ 18കാരൻ മരിച്ച സംഭവം…’മുഴുവൻ പ്രതികളെയും പിടികൂടണം’; പ്രതിഷേധിച്ച് വിദ്യാർത്ഥികൾ

കൊല്ലം: ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ് പോളിടെക്നിക് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ. പത്തനംതിട്ട അടൂർ മണക്കാല പോളിടെക്നിക് കോളേജിലെ വിദ്യാർത്ഥി ഹരികൃഷ്ണൻ്റെ മരണത്തിൽ സഹപാഠികളാണ് പ്രതിഷേധിച്ചത്. മരണത്തിന് കാരണക്കാരായ മുഴുവൻ പ്രതികളെയും പിടികൂടണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ പ്രതിഷേധ റാലി നടത്തി. പോളിടെക്നിക് കോളേജിലെ ഒന്നാംവർഷ ആർക്കിടെക്ചർ വിദ്യാർത്ഥിയായിരുന്നു ഹരികൃഷ്ണൻ.
ശക്തികുളങ്ങര മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ ഗുരുതര പരിക്കേറ്റാണ് കുന്നത്തൂർ സ്വദേശിയായ ഹരികൃഷ്ണൻ മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.



