എടാ പോടാ വിളി, ‘മോദിയെച്ചൊല്ലി’ അടിപിടി… കോൺ​ഗ്രസ് കൗൺസിലർമാരെ തുപ്പി ബിജെപി പ്രവർത്തകൻ

കോർപ്പറേഷനിൽ കോൺഗ്രസ് – ബിജെപി ഏറ്റുമുട്ടൽ. പുറത്തുനിന്നടക്കം ബിജെപിക്കാരെത്തി പ്രതിഷേധം നടന്നു. ബജറ്റ് യോ​ഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺ​ഗ്രസ് അം​ഗങ്ങൾ വിമർശിച്ചതിനെ തുടർന്നാണ് വാക്കേറ്റമുണ്ടായത്. മോദി കൊള്ളക്കാരനെന്ന് കോൺ​ഗ്രസ് അം​ഗങ്ങൾ ആരോപിച്ചു. പിന്നാലെ ബഹളത്തിന് തുടക്കമായി. പാകിസ്ഥാനിൽ പോയി പറഞ്ഞാൽ മതിയെന്നായിരുന്നു ബിജെപിക്കാരുടെ മറുപടി. പിന്നാലെ പുറത്തുനിന്നടക്കം ബിജെപിക്കാരെത്തി പ്രതിഷേധം ശക്തമാക്കുകയായിരുന്നു. കോൺ​ഗ്രസ് കൗൺസിലർമാർക്കുനേരെ ബിജെപി പ്രവർത്തകൻ തുപ്പുകയും ചെയ്തു. വളരെ നാടകീയമായ സംഭവമാണ് നടക്കുന്നത്. തർക്കം കൈയാങ്കളിയിലെത്തി. പുറത്ത് നിന്ന് ആളെത്തിയതോടെ പ്രശ്നം രൂക്ഷമായി. ഇരുവിഭാ​ഗങ്ങളും തമ്മിൽ എടാപോടാ വിളികളുമുണ്ടായി.

Related Articles

Back to top button