വീട് വാടകക്കെടുത്തു, സ്ഥാനാർഥി പ്രഖ്യാപനം വരും മുമ്പേ വാർ ഹൗസ് തുടങ്ങി ടി.എൻ. പ്രതാപൻ

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നില്ലെങ്കിലും മണലൂരില്‍ ടി. എന്‍. പ്രതാപന് പ്രവര്‍ത്തനം തുടങ്ങി. ചിറ്റാട്ടുകരയില്‍ വീട് വാടകയ്ക്കെടുത്തു വാര് ഹൗസ് തുടങ്ങി. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ വാര് ഹൗസ് വിക്ടറി ഹൗസായി മാറുമെന്ന് പ്രതാപന് പറഞ്ഞു. ഇപ്പോൾ നടക്കുന്നത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും മുന്നൊരുക്കമാണെന്ന് പ്രതാപൻ പറഞ്ഞു. മേൽനോട്ടം വഹിക്കാൻ എന്നെയാണ് ഏൽപ്പിച്ചിരിക്കുന്നു. 286 ചുമരുകൾ എഴുതിക്കഴിഞ്ഞു. 400ഓളം ചുമരുകൾ ബുക്ക് ചെയ്തു. രണ്ടര ലക്ഷത്തോളം കൈപ്പത്തി ചിഹ്നം ഒട്ടിച്ചു. 243 ബൂത്ത് ഇലക്ഷൻ കമ്മിറ്റി രൂപീകരിച്ചു. വാർഹൗസ് എന്നാണ് വീടിന്റെ പേര്. യുദ്ധം ജയിക്കാൻ വേണ്ടി എല്ലാ സജ്ജീകരണം ഒരുക്കിയെന്നും പ്രതാപരൻ പറഞ്ഞു. മണലൂർ മണ്ഡലം യുഡിഎഫ് ജയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ പുതിയ തന്ത്രമാണ്. നെഗറ്റീവ് ക്യാമ്പയിൻ ഇല്ലെന്നും പോസിറ്റീവ് ക്യാമ്പയിനാണ് ലക്ഷ്യം വെക്കുന്നതെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.



