‘നാളെ മുതൽ ലോഡ് ഷെഡ്ഡിങ്, പൂട്ടലിന്റെ വക്കിൽ കെഎസ്ആർടിസി’; രാവിലെ പത്രം നോക്കിയവർ ഞെട്ടി!

സിപിഎം ക്യാമ്പെയിൻ പിന്തുടർന്ന് പിആർഡി. യുഡിഎഫ് കാലത്തെ പരിഹസിക്കുന്ന പരസ്യം പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇരുണ്ട കാലം എന്ന പേരിലായിരിന്നു സിപിഎം ക്യാമ്പെയിൻ. യുഡിഎഫ് കാലത്തെ വീഴ്ചകൾ വാർത്താരൂപത്തിലാക്കിയാണ് പരസ്യം. മലയാള ഇംഗ്ലീഷ് ദിനപത്രങ്ങളിലും മുഴുവൻ പേജ് പരസ്യം. എന്നാൽ തിരുവനന്തപുരം എഡിഷൻ മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ പ്രമുഖ പത്രങ്ങളിൽ പരസ്യമില്ല എന്നതും ശ്രദ്ധേയം. പൂട്ടലിന്റെ വക്കിൽ കെഎസ്ആർടിസി, 40 ശതമാനം സ്കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ, ഇന്ന് മുതൽ ലോഡ് ഷെഡിങ്, പരീക്ഷയെഴുതിയത് പാഠപുസ്തകമില്ലാതെ, ട്രഷറി കാലി, പെൻഷൻ മുടങ്ങിയിട്ട് 18 മാസം, ദേശീയപാത വികസന അതോറിറ്റി മതിയാക്കി അതോറിറ്റി, എങ്ങുമെത്താതെ ​ഗെയിൽ, റോഡ് പണി നിലച്ചു തുടങ്ങിയവയാണ് വാർത്തകൾ. പിആർഡിയാണ് പരസ്യം നൽകിയത്. ഇന്നത്തെ സർക്കാർ പറയുന്ന നേട്ടങ്ങളും മറ്റൊരു പേജിലും നൽകി. രണ്ട് പേജ് പരസ്യമാണ് നൽകിയത്.

കഴിഞ്ഞയാഴ്ചയാണ് ഇരുണ്ടകാലം എന്ന വെബ്സൈറ്റ് തുടങ്ങിയത്. 10 വർഷം മുമ്പ് ഭരിച്ച യുഡിഎഫ് കാലത്ത് കേരളം എങ്ങനെയായിരുന്നു എന്നതാണ് പ്രചാരണം നടത്തുന്നത്. ഇതിന്‍റെ തുടർച്ചായയാണ് പത്രങ്ങളിലെ പരസ്യം. മലയാള, ഇം​ഗ്ലീഷ് പത്രങ്ങളില്‍ മുഴിപ്പേജാണ് പരസ്യം. യുഡിഎഫ് കാലത്തെ കേരളം എങ്ങെനയായിരുന്നു എന്നതാണ് പരസ്യത്തിൽ പറയുന്നത്. നിലവിൽ ഔദ്യോ​ഗിക പ്രതികരണം പിആർഡി നൽകിയിട്ടില്ല.

Related Articles

Back to top button