അമിത വേ​ഗതയിലെത്തിയ കാറോടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; യുവ ഡോക്ടർക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും

അങ്കമാലിയിൽ ബികോം വിദ്യാർത്ഥിനി ജാസ്ലിയ ജോൺസൻ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കാറോടിച്ച ഡോക്ടർ സിറിയക് പി ജോർജിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ് അറിയിച്ചു. അപകടം നടന്ന് അഞ്ചാം ദിനം കടന്നുപോവുമ്പോൾ സിറിയക് ഒളിവിൽ തന്നെ തുടരുകയാണ്. ഇന്നലെ അതിരംപുഴയിലെ സിറിയക്കിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. അതേസമയം, ഡോക്ടറെ പിടികൂടാത്തതിൽ പ്രതിഷേധം കനക്കുകയാണ്

Related Articles

Back to top button