റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂൾ വാൻ ഇടിച്ചു തെറിപ്പിച്ചു; ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂൾ വാനിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. വേങ്ങരയിൽ വലിയോറ സ്വദേശി മോയൻ ഇസ്മായീൽ – നൂറ ദമ്പതികളുടെ മകൻ 12 വയസ്സുകാരനായ മുഹമ്മദ്‌ റിസ്‌വാൻ ആണ് മരിച്ചത്. ഓട്ടോയിൽ നിന്നും ഇറങ്ങിയ വിദ്യാർഥി റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിർദിശയിൽ വന്ന സ്കൂൾ വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വലിയോറ ഈസ്റ്റ്‌ AMUP സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് റിസ്‌വാൻ.

Related Articles

Back to top button