വധുവും കെബിപിഎസ് ജീവനക്കാർ ആണെങ്കിൽ രണ്ടാൾക്കും പണം 10,000 രൂപ! സർക്കുലർ ഇറക്കി കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ

തങ്ങളുടെ ജീവനക്കാരുടെ ക്ഷേമം മുൻനിർത്തി മാതൃകാപരമായ ഒരു തീരുമാനവുമായി കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി (KBPS). സൊസൈറ്റിയിലെ ജീവനക്കാർ വിവാഹിതരാകുമ്പോൾ 10,000 രൂപ വിവാഹ സമ്മാനമായി നൽകാനാണ് മാനേജ്‌മെന്റ് തീരുമാനം. ഇത് സംബന്ധിച്ച ഔദ്യോഗിക സർക്കുലർ എം.ഡി സുനിൽ ചാക്കോ പുറത്തിറക്കി.

അതേസമയം, ഇവ ഹാജരാക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ, സമയ പരിധി കഴിയുന്നതോടെ സമ്മാന തുക ശമ്പളത്തിൽ നിന്ന് തിരികെ പിടിക്കും. കെബിപിഎസ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷനെയാണ് മാനേജിംഗ് ഡയറക്ടർ വിവാഹ സമ്മാനം നൽകാനുള്ള ചുമതല ഏല്പിച്ചിരിക്കുന്നത്. ജീവനക്കാരുടെ ക്ഷേമം മുൻനിർത്തിയാണ് ഇത്തരമൊരു തീരുമാനം മാനേജ്‌മെന്റ് കൈക്കൊണ്ടിരിക്കുന്നതെന്ന് എംഡി പറഞ്ഞു.

Related Articles

Back to top button