യുവതിയുടെ കഴുത്തിൽ ബാൻഡ് എയ്ഡ് ടേപ്പ് ഉപയോഗിച്ച് മുറുക്കി ശ്വാസമുട്ടിച്ച് കൊലപ്പെടുത്തി; ലിവിംഗ് പങ്കാളി അറസ്റ്റിൽ

പെരുമ്പാവൂർ കീഴില്ലത്ത് യുവതിയെ കഴുത്തിൽ ബാൻഡ് എയ്ഡ് ടേപ്പ് ഉപയോഗിച്ച് മുറുക്കി ശ്വാസമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടെ താമസിച്ചിരുന്നയാളുടെ പേരിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്തു. ലൈജുവിനൊപ്പം താമസിച്ചിരുന്ന കീഴില്ലം പണിക്കരമ്പലം കരുന്നാലിൽ ജിബിമോൾ (36) ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കൊല്ലപ്പെട്ടത്. കൊലപാതക ശേഷം കോതമംഗലം രാമല്ലൂർ ഇടത്തുങ്കുടി വീട്ടിൽ ലൈജു(47) സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു. പിന്നീട് പ്രതിയെ അപകടത്തിൽപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ലൈജുവിന്റെ ബൈക്ക് ബസിൽ ഇടിപ്പിച്ചാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button