ടെഹ്‌റാനിൽ വ്യാപക മിസൈൽ ആക്രമണം..

ടെഹ്‌റാനിൽ വ്യാപക മിസൈൽ ആക്രമണം. ന​ഗ​രത്തിൽ വിവിധ ഇടങ്ങളിൽ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. മധ്യ ടെഹ്‌റാനിൽ വ്യാപക ആക്രമണം ആരംഭിച്ചതായി ഇസ്രയേലിന്റെ പ്രഖ്യാപനം. ഇറാൻ സർക്കാരിലെ പ്രമുഖരെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും ഇസ്രയേൽ സൈന്യം. ടെഹ്റാനിലെ പല ഭാഗങ്ങളിലും വലിയ സ്ഫോടന ശബ്ദങ്ങൾ.

ഇറാനിലെ രണ്ട് മുതിർന്ന ഇന്റലിജൻസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഞായറാഴ്ച നടത്തിയ ആക്രമണത്തിലാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. സയ്യിദ് യഹ്യ ഹമീദി, ജലാൽ പൗർ ഹുസൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

Related Articles

Back to top button