ഹിസ്ബുള്ള നേതാവ് മുഹമ്മദ് റാദ് കൊല്ലപ്പെട്ടു…

ബനനിൽ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ പ്രതിരോധ സേന നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹിസ്ബുള്ളയുടെ പാർലമെന്ററി വിഭാഗം തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായാണ് ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ച രാത്രിയിൽ ഇസ്രയേലിന്റെ വടക്കൻ മേഖലയിലേക്ക് നിരവധി മിസൈലുകളാണ് ഹിസ്ബുള്ള വിക്ഷേപിച്ചത്. ഇതിനുള്ള മറുപടിയായാണ് ഇസ്രയേൽ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയത്. ഇസ്രയേൽ ഇനി ലക്ഷ്യമിടുന്നത് ഹിസ്ബുള്ള നേതാവ് നയിം ഖാസിമിനെയാണെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് തിങ്കളാഴ്ച വ്യക്തമാക്കിയത്. ആയത്തുല്ല അലി ഖമെനിയിയുടെ പാത പിന്തുടരുന്നവർ നരകത്തിന്റെ ആഴങ്ങളിൽ അവരുടെ സ്ഥാനം കാണുമെന്നും തിന്മയുടെ അച്ചുതണ്ടിനെ പിന്തുണച്ചവർ അവർക്കൊപ്പമുണ്ടാവുമെന്നും ഇസ്രയേൽ കാറ്റ്സ് കൂട്ടിച്ചേർത്തു.

Related Articles

Back to top button