‘വയനാട്ടിൽ വീടുകൾ മാത്രമാണ് വെച്ചുനൽകിയത്, ചികിത്സ സഹായം ഉൾപ്പെടെ ബാക്കി നിൽക്കുന്നു, ടി സിദ്ദിഖ്…വി ഡി സതീശൻ

ഇസ്രയേൽ, യുഎസ്- ഇറാൻ യുദ്ധം, മലയാളികൾക്ക് ഉൾപ്പെടെ ഉണ്ടാക്കിയിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താത്‌കാലം ചെയ്യാവുന്ന സഹായങ്ങൾ ഒക്കെ ചെയ്യാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇടപെടണം. കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ യുദ്ധം അവസാനിപ്പിക്കാൻ ഇടപെടലുകൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വയനാട്ടിൽ വീടുകൾ മാത്രമാണ് വെച്ചുനൽകിയത്, ചികിത്സ സഹായം ഉൾപ്പെടെ ബാക്കി നിൽക്കുന്നു. സിപിഐഎം അല്ല സർക്കാരാണ് സഹായങ്ങൾ ചെയ്തത്. പുനരധിവാസം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കരുത്.ടി സിദ്ദിഖിന് നേരെ ഉണ്ടായ കൂക്ക് വിളി, മുഖ്യമന്ത്രിയും മന്ത്രിമാരും മിണ്ടാതിരുന്നത് തികഞ്ഞ മര്യാദകേട്.

Related Articles

Back to top button