‘ഒരിറ്റു വെള്ളം കിട്ടാതെ പരലോകം പൂകേണ്ടി വരും, കോൺഗ്രസുകാർ ഓർത്താൽ നന്ന്, പകുതി വാഗ്ദാനം പാലിച്ച ലീഗിന് അര നന്ദി’…കെടി ജലീൽ

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതര്‍ക്കായി മുസ്‍ലിംലീഗ് നിര്‍മിച്ച നൽകുന്ന ഭവനങ്ങളുടെ ആദ്യഘട്ട താക്കോൽദാനം നടക്കവെ പരിഹാസവുമായി മുൻ മന്ത്രി കെടി ജലീൽ. വയനാട്ടിലെ ദുരിത ബാധിതർക്ക് മുസ്‍ലിംലീഗ് വെച്ച് നൽകുമെന്ന പ്രഖ്യാപിച്ച 105 വീടുകളിൽ 51 വീടുകൾ നിർമാണം പൂർത്തിയാക്കി ഇന്ന് അർഹതപ്പെട്ടവർക്ക് സമ്മാനിക്കുകയാണ്.

ഇതിനിടെയിലാണ് പകുതി വാഗ്ദാനം പാലിച്ച ലീഗിന് പകുതി നന്ദിയെന്ന് ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു. ‘മുസ്ലിംലീഗ് വെച്ച് നൽകുമെന്ന പ്രഖ്യാപിച്ച 105 വീടുകളിൽ 51 വീടുകൾ ഇന്ന് സമർപ്പിക്കുകയാണ്. പറഞ്ഞതിന്‍റെ ബാക്കി പണിയാൻ രണ്ടാമത്തെ ഫണ്ട് പിരിവ് തുടങ്ങിയിട്ടേയുള്ളൂ. അതായി വരുമ്പോഴേക്ക് മാസങ്ങൾ എടുക്കും. പകുതി വാഗ്ദാനം നിറവേറ്റിയ ലീഗിന് പകുതി നന്ദി’-ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

Related Articles

Back to top button