തലശ്ശേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ട് അജ്ഞാതർ

തലശ്ശേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ട് അജ്ഞാതർ. തലശ്ശേരി കോടിയേരി കല്ലിൽത്താഴത്തെ കോൺഗ്രസ് പാറാൽ മണ്ഡലം കമ്മിറ്റി ഓഫീസിനാണ് ഇന്നലെ അർധരാത്രിയോടെ തീയിട്ടത്. പിന്നീട് അഗ്നിരക്ഷാസേനയെത്തി തീയണച്ചു. റോഡരികിലെ കെട്ടിടത്തിലെ ഒന്നാംനിലയിലാണ് ഓഫീസ് പ്രവർത്തിക്കുന്നത്. ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

കഴിഞ്ഞദിവസം കെ.എസ്.യു. പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്കേറ്റിരുന്നു. ഇതോടെ കെ.എസ്.യു. പ്രവർത്തകർ മന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന് ആരോപിച്ച് സിപിഎമ്മും എസ്എഫ്‌ഐയും കണ്ണൂരിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. എസ്.എഫ്‌.ഐ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ ഡി.സി.സി. ഓഫീസിന് നേരേ കല്ലേറുണ്ടായി. ഓഫീസിലുണ്ടായിരുന്ന നേതാക്കൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, കെ.എസ്.യു. സംസ്ഥാന സെക്രട്ടറി ഫർഹാൻ മുണ്ടേരി, യൂത്ത് കോൺഗ്രസ് കണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് എം.കെ. വരുൺ, ബി.സി. അഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.ബുധനാഴ്ച രാത്രി ഏഴോടെയായിരുന്നു ഈ സംഭവം.

Related Articles

Back to top button