പള്ളിയിൽ നമസ്കാരം നടക്കുന്നതിനിടെ മൊബൈൽ മോഷണം; കള്ളനെ കുടുക്കി സിസിടിവി

പള്ളിയിൽ നമസ്കരിക്കാനെത്തിയ ആളുടെ മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതി പിടിയിൽ. പാലക്കാട് നെന്മാറ സ്വദേശിയായ ഷംസുദ്ദീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുനാവായ രാങ്ങാട്ടൂർ ജുമാ മസ്ജിദിൽ തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

തിരുനാവായ രാങ്ങാട്ടൂർ ജുമാ മസ്ജിദിൽ നമസ്ക്കാരത്തിനിടെ യുവാവിന്റെ മൊബൈൽ ഫോൺ പ്രതി മോഷ്ടിക്കുകയായിരുന്നു. ഈ ഫോൺ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പൊലീസ് പിടിയിലായത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. തിരൂരിലെ മാര്‍ക്കറ്റിൽ ഫോൺ വിൽക്കാൻ എത്തിയപ്പോൾ കടയിലെ ജീവനക്കാരാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Related Articles

Back to top button