കേരളം’ അംഗീകരിച്ചത് ബിജെപി-സിപിഎം രഹസ്യ ധാരണ, ഇന്നത്തോടെ കൂടുതൽ തെളിഞ്ഞെന്ന് മമത

ഭരണഘടനയിൽ കേരളത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം ബി ജെ പിയും സി പി എമ്മും തമ്മിലുള്ള രഹസ്യ ധാരണയുടെ ഫലമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ഈ തീരുമാനത്തോടെ ഇരുപാർട്ടികളും തമ്മിലുള്ള സഖ്യം കൂടുതൽ തെളിവുകളോടെ വ്യക്തമായെന്നും മമത പറഞ്ഞു. പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ല എന്നാക്കണമെന്ന സംസ്ഥാനത്തിന്റെ ദീർഘകാലമായുള്ള ശുപാർശ അംഗീകരിക്കാത്തത് കേന്ദ്രത്തിന്റെ ബംഗാൾ വിരുദ്ധ നയമാണ് വ്യക്തമാക്കുന്നതെന്നും, കേരളത്തിന് നൽകിയ പരിഗണന ബംഗാളിന് നൽകാത്തത് വിവേചനമാണെന്നും അവർ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ സേവതീർത്ഥിൽ ചേർന്ന ആദ്യ ക്യാബിനറ്റ് യോഗത്തിലാണ് കേരള മാറ്റി കേരളം ആക്കാനുള്ള ബില്ലിന് അംഗീകാരം നൽകിയത്

Related Articles

Back to top button