‘കേരള സ്റ്റോറി’ ടീസർ വേണമെങ്കിൽ പിൻവലിക്കാമെന്ന് നിർമ്മാതാക്കൾ, എന്നാൽ ഹ‍ർജിക്കാർ….

കേരള സ്റ്റോറി വിവാദത്തിൽ വേണമെങ്കിൽ ടീസർ പിൻവലിക്കാമെന്ന് ചിത്രത്തിന്‍റെ നിർമ്മാതാക്കൾ. എന്നാല്‍, ടീസർ മാത്രമല്ല ട്രെയിലർ കൂടി പിൻവലിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. അതേസമയം, ഹര്‍ജിയിൽ ഹൈക്കോതി ഇന്ന് ഉച്ചയ്ക്ക് ശേഷവും വാദം കേൾക്കുന്നുണ്ട്. വിവാദ ചിത്രം കേരള സ്റ്റോറി ടുവിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും, സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുളള ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്.

കേരളത്തിലെ ജനങ്ങളുടെ ആശങ്ക കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കാരണം കേരള സ്റ്റോറി എന്നാണ് പേര്. ‘ട്രൂ സ്റ്റോറി എന്നും പറയുന്നു’. നാളെ സിനിമ കാണും. ഉള്ളടക്കം എന്താണെന്ന് തിരിച്ചറിയേണ്ടേ  എന്ന് കോടതി ചോദിച്ചു. സിനിമ യഥാർഥ സംഭവങ്ങളെ ആസ്‍പദമാക്കിയുള്ളതെന്ന് പറയുന്നത് ശരിയല്ല എന്നും കോടതി വ്യക്തമാക്കി. കേരളത്തിന്റെ പ്രതിഛായയെ ബാധിക്കുമെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.

Related Articles

Back to top button