മുഖ്യമന്ത്രി പിണറായിയോട് ചോദ്യങ്ങളുമായി മോഹൻലാൽ; അഭിമുഖം….

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒരു അപൂർവ്വ അഭിമുഖം വരും ദിവസങ്ങളിൽ പുറത്തുവരും. മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിശേഷങ്ങളുമായി സൂപ്പർ താരം മോഹൻലാലാണ് മുഖ്യമന്ത്രി പിണറായിയെ അഭിമുഖം നടത്തുന്നത്. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രത്യേക താൽപര്യപ്രകാരമാണ് മോഹൻലാൽ ഈ പരിപാടിയുടെ ഭാഗമായതെന്നാണ് വിവരം. പ്രശസ്ത സംവിധായകൻ ടി.കെ. രാജീവ് കുമാർ ഉൾപ്പെടെയുള്ള സാങ്കേതിക വിദഗ്ധരാണ് പരിപാടിയുടെ പിന്നിൽ പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കഴിഞ്ഞ ദിവസങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതം, സർക്കാരിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് ലാൽ ചോദിച്ചറിഞ്ഞത്. മുൻപ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും മോഹൻലാൽ ഇത്തരത്തിൽ അഭിമുഖം നടത്തിയിട്ടുണ്ട്.

 പിണറായി വിജയനുമായി അടുത്ത സൗഹൃദമുള്ള മോഹൻലാൽ തിരുവനന്തപുരത്തെത്തുമ്പോൾ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്താറുണ്ടായിരുന്നു. ഇത്തരത്തിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രി അഭിമുഖത്തിൻ്റെ കാര്യം സൂചിപ്പിച്ചത്. മോഹൻലാൽ തയാറാണെന്ന് അറിയിച്ചതോടെ ചിത്രീകരണം നടന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് തയാറാക്കിയ വിവരങ്ങൾ തന്നെയാണ് ചോദ്യങ്ങളായി എത്തിയതെന്നാണ് വിവരം. 

Related Articles

Back to top button