ഭര്‍ത്താവ് അല്ലാതെ എന്റെ കൂടെ വണ്ടിയില്‍ കയറി ഇരിക്കുമോ? ഉര്‍വശിയോട്  ചോദിച്ച ചോദ്യവും, നടി പറഞ്ഞ ഉത്തരവും ചർച്ചയാകുന്നു…

മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രിയാണ് ഉര്‍വശി. അടുത്തിടെയാണ് ഉര്‍വശിക്ക് ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിക്കുന്നത്. ഉള്ളൊഴുക്ക് എന്ന ചിത്രത്തിന് പ്രകടനമാണ് ഉര്‍വശിയെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. നടൻ ഇന്ദ്രജിത്തും യുവ നടി ഗൗരി നന്ദയും ചേര്‍ന്നായിരുന്നു ഉര്‍വശിക്ക് അവാര്‍ഡ് സമ്മാനിച്ചത്.

പുരസ്‍കാരം വാങ്ങി തിരിച്ചിറങ്ങിയ ഉര്‍വശിയോട് ഓണ്‍ലൈൻ മീഡിയക്കാര്‍ ചോദിച്ച ചോദ്യവും അതിന് നടി പറഞ്ഞ മറുപടിയും ചര്‍ച്ചയായി. ഉര്‍വശിയും ,ഭര്‍ത്താവും കാറില്‍ മടങ്ങവേ ആയിരുന്നു ഒരു ഓണ്‍ലൈൻ മാധ്യമപ്രവര്‍ത്തകൻ ആ ചോദ്യം ചോദിച്ചത്. ഭര്‍ത്താവാണോ എന്നായിരുന്നു ചോദ്യം. ഭര്‍ത്താവ് അല്ലാതെ എന്റെ കൂടെ വണ്ടിയില്‍ കയറി ഇരിക്കുമോ വൃത്തികെട്ട ചെറുക്കാ എന്നായിരുന്നു ഉര്‍വശിയുടെ മറുപടി. അവന് ഒരു അടിയുടെ കുറവുണ്ട് എന്നും പറഞ്ഞുവെച്ചു ഉര്‍വശി. പിന്നീട് എല്ലാവരോടും ചിരിയോടെ യാത്ര പറഞ്ഞ് പോകുകയും ചെയ്‍തു . ഉര്‍വശിയുടെ ഈ വീഡിയോ വ്യാപകമായി സോഷ്യൽമീഡിയകളിൽ  പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

ഉർവശി പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘എൽ ജഗദമ്മ ഏഴാം ക്ലാസ് ബി’യാണ്. രസകരമായ രം​ഗങ്ങൾ കോർത്തിണക്കിയ ചിത്രം കോമഡിയ്ക്ക് ഏറെ പ്രധാന്യമുള്ളൊരു സിനിമയാണെന്നാണ്  സൂചന. ഉർവശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിർവഹിക്കുന്നു. എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്നാണ് നിർമ്മാണം

Related Articles

Back to top button