എന്തൊക്കെയാണ് കമന്റ് ചെയ്യുന്നത് എലിമോന്ത എന്നൊക്കെ എന്തിനാണ് പറയുന്നത്? രേണുവിനെ പിന്തുണച്ചുകൊണ്ട് നന്ദന

സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നേരിട്ട വ്യക്തിയാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. ഇപ്പോഴിതാ രേണുവിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് മുൻ മൽസരാർത്ഥിയായ നന്ദന. ”ഞാൻ വലിയൊരു ആർടിസ്റ്റോ, സംവിധായികയോ ഒന്നുമല്ല. ഞാനിപ്പോ റീൽസ് ചെയ്യുന്നുണ്ട്. എന്റെ അഭിനയം മറ്റുള്ളവർ കൊള്ളില്ല എന്നു പറഞ്ഞാലും ഞാൻ അഭിനയിക്കും. അതുപോലെ തന്നെയല്ലേ രേണുച്ചേച്ചിയും ചെയ്യുന്നത്. എന്തൊക്കെയാണ് കമന്റ് ചെയ്യുന്നത്. എലിമോന്ത എന്നൊക്കെ എന്തിനാണ് പറയുന്നത്? വ്യക്തിസ്വാതന്ത്ര്യം എന്നു പറഞ്ഞ് ഇങ്ങനെ സ്വാതന്ത്ര്യം ആകരുത്. പണ്ട് ആരെങ്കിലും അവരെ അറിഞ്ഞിരുന്നോ? ഇപ്പോൾ അറിയുന്നില്ലേ?”, ഓൺലൈൻ മാധ്യമങ്ങളുടോ ചോദ്യത്തിന് മറുപടിയായി നന്ദന പറഞ്ഞു.
നടി രേഖ രതീഷിനെതിരെ നടക്കുന്ന സൈബറാക്രമണങ്ങളെക്കുറിച്ചും നന്ദന പ്രതികരിച്ചു. ”അനാവശ്യമായ ക്യാപ്ഷൻസ് ഇടുമ്പോളാണ് പ്രശ്നം. അവരുടെ മനസ് വേദനിക്കില്ലേ? ഓരോരുത്തരുടെയും പേഴ്സണൽ ലൈഫല്ലേ? അതു ചൂഴ്ന്നെടുക്കേണ്ട ആവശ്യമുണ്ടോ? എല്ലാ പുരുഷന്മാരെയും വിശ്വാസിക്കാൻ പറ്റില്ല. ആ ചേച്ചി അത്രയും വേദന അനുഭവിച്ചു കാണും. നമ്മൾ ഡിവോഴ്സ്ഡ് ആയി, നമ്മളെ സ്വീകരിക്കുകയും, കേൾക്കുകയും ചെയ്യുന്ന പുതിയൊരാൾ വന്നാൽ സ്വീകരിക്കില്ലേ? അത്രയേ ഉള്ളൂ”, നന്ദന കൂട്ടിച്ചേർത്തു



