രണ്ടാം ബലാത്സംഗക്കേസ്; രാഹുലിനെതിരെ കോടതിയിൽ രഹസ്യമൊഴി നൽകി പരാതിക്കാരി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാം ബലാത്സംഗ കേസിൽ തിരുവനന്തപുരത്തെ കോടതിയിൽ രഹസ്യമൊഴി നൽകി പരാതിക്കാരി. കഴിത്ത ദിവസമാണ് മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെ വൈദ്യ പരിശോധനയും പൂർത്തിയാക്കി.

അതേസമയം, ഒരു തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ഒന്നിലധികം തവണ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന് മൊഴിയിലുണ്ട്. ഹോം സ്റ്റേയിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നും, വീട്ടിൽ അതിക്രമിച്ചു കടന്ന് ഉപദ്രവിച്ചുവെന്നും മൊഴിയിലുണ്ട്.

കേരളത്തിന് പുറത്ത് പഠിക്കുന്ന പരാതിക്കാരി അവിവാഹിതയാണ്. ഈ കേസിൽ രാഹുലിന് ജാമ്യം ലഭിച്ചിരുന്നു. പ്രതിയുടെ സ്വാധീനം ഭയന്ന് പൊലീസിൽ പരാതി നൽകാൻ ഉദ്ദേശിച്ചിരുന്നില്ല. അതിനാലാണ് മൊഴി നൽകാൻ വൈകിയത്. എന്നാൽ രണ്ടാം പരാതി കള്ളപ്പരാതിയാണെന്ന് മാധ്യമങ്ങളിൽ രാഹുൽ പറഞ്ഞപ്പോൾ മുന്നോട്ട് പോകാൻ തീരുമാനിച്ചു എന്നാണ് മൊഴിയിൽ പറയുന്നത്.

Related Articles

Back to top button