എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ… സോഷ്യൽ മീഡിയ ബുള്ളിയിംഗ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങൾ? രേഖക്കെതിരെ സത്യഭാമ

കഴിഞ്ഞ ഏറെ കാലമായി മലയാള സീരിയൽ രംഗത്ത് സജീവമായി നിൽക്കുന്ന അഭിനേത്രിയാണ് രേഖ രതീഷ്. താരം കഴിഞ്ഞ ദിവസം പങ്കുവച്ചൊരു വീഡിയോ ഏറെ വൈറലായിരുന്നു. ഒരു യുട്യൂബ് ചാനലുകാർ തന്നെ മാനസികമായി തേജോവധം ചെയ്യുയാണെന്നും രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർത്ഥിക്കുന്ന രേഖയുടെ വീഡിയോ ആയിരുന്നു ഇത്. ഇതിന് പിന്നാലെ രേഖ രതീഷിനെ വിമർശിച്ചും, ഒപ്പം ഉപദേശം നൽകിയും രംഗത്ത് എത്തിയിരിക്കുകയാണ് കലാമണ്ഡലം സത്യഭാമ.
സോഷ്യൽ മീഡിയ ബുള്ളിയിംഗ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ രേഖ എന്നാണ് സത്യഭാമ ചോദിക്കുന്നത്. അഞ്ച് കല്യാണം സാരി മാറുന്നത് പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോന്ന് ചോദിച്ച സത്യഭാമ, കുറച്ച് നാൾ സോഷ്യൽ മീഡിയ ഉപയോഗിക്കാതെ സന്തോഷത്തോടെ ഇരിക്കാനും രേഖയെ ഉപദേശിച്ചു.
‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ. സോഷ്യൽ മീഡിയ ബുള്ളിയിംഗ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങൾ? അഞ്ചു കല്യാണം സാരിമാറുന്ന പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോ? എപ്പോ കേറ്റി വിട്ടൂന്ന് ചോദിച്ചാൽ പോരേ റോക്കറ്റിൽ. നിങ്ങൾ ഒരു പബ്ലിക് ഫിഗർ ആയത് കൊണ്ടാണ് ഇത്രക്കും ടെൻഷൻ. കുറച്ച് നാൾ സോഷ്യൽ മീഡിയ ഉപയോഗിക്കാതെ ഹാപ്പി ആയി ഇരിക്കൂ.. എല്ലാം റെഡി ആകും ഓക്കെ’, എന്നായിരുന്നു സത്യഭാമയുടെ വാക്കുകൾ.




