ചട്ടങ്ങൾ ലംഘിച്ച് മത്സരം നടത്തി, നാല് ആനകൾക്ക് അഞ്ച് ദിവസത്തേക്ക് എഴുന്നള്ളിപ്പിന് വിലക്ക്; കർശന നടപടിയുമായി വനംവകുപ്പ് രംഗത്ത്

ഗുരുവായൂർ കോട്ടപ്പടിയിൽ വെച്ച് നടന്ന ആനകളുടെ തലപ്പൊക്ക മത്സരത്തിനെതിരെ നടപടിയുമായി വനംവകുപ്പ്. ചട്ടങ്ങൾ പാലിക്കാതെ മത്സരങ്ങൾ നടത്തിയതിനാണ് വനം വകുപ്പിന്റെ കർശന നടപടി. നാല് ആനകൾക്ക് അഞ്ച് ദിവസത്തേക്ക് എഴുന്നള്ളിപ്പുകളിൽ പങ്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തി. ചെറുപ്പുളശ്ശേരി അനന്തപത്മനാഭൻ, ചിറക്കൽ കാളിദാസൻ, ഊക്കൻസ് കുഞ്ചു, ചെറുപ്പുളശ്ശേരി രാജശേഖരൻ എന്നീ കൊമ്പന്മാർക്കാണ് അഞ്ച് ദിവസത്തേക്ക് വിലക്കേർപ്പെടുത്തിയത്. ഇന്നലെ ഗുരുവായൂർ കോട്ടപ്പടിയിൽ തലപ്പൊക്ക മത്സരം നടത്തുന്നതിനിടെ ആന പാപ്പാനെ ആക്രമിച്ചിരുന്നു. പിന്നാലെയാണ് വനവകുപ്പിന്റെ നടപടി.



