കൈ കാണിച്ചിട്ട് നിർത്താഞ്ഞതിലുള്ള പ്രകോപനം; ആലപ്പുഴയിൽ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് എറിഞ്ഞ് തകർത്ത യുവാവ്..

ആലപ്പുഴ: ആലപ്പുഴയിൽ യുവാവ് കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്തു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ബസിന് കൈകാണിച്ചിട്ട് നിർത്താത്തതിലുള്ള പ്രകോപനം മൂലമാണ് യുവാവ് പരാക്രമം കാണിച്ചത്. സംഭവത്തിൽ ചേർത്തല സ്വദേശി സമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബസിന്റെ പിറകിലെ ചില്ല് ഭാഗീകമായി പൊട്ടിയ നിലയിലാണ്. യാത്രക്കാർക്ക് ആർക്കും പരിക്കില്ലന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്ന് നിലമ്പൂരിലേക്ക് പോകുന്ന ബസിന് നേരെയാണ് ആക്രമണം നടന്നത്. തുമ്പോളിയില്‍ വെച്ചാണ് യുവാവ് കൈ കാണിച്ചത്. എന്നാല്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് ബസിന്‍റെ പിന്‍ഭാഗത്തെ ചില്ല് തകര്‍ക്കുകയായിരുന്നു. യുവാവ് വഴിയിൽ കിടന്ന കല്ലെടുത്താണ് എറിഞ്ഞത്. പിന്നാലെ ബസിലെ യാത്രക്കാരെ മറ്റൊരു ബസിലേക്ക് മാറ്റിയാണ് യാത്ര തുടര്‍ന്നത്. ബസ് ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ചില്ല് തകര്‍ന്ന ബസ് ആലപ്പുഴ ഡിപ്പോയിലേക്ക് മാറ്റിയിട്ടുണ്ട്.



