പാകിസ്ഥാനെ കീഴടക്കി ഇന്ത്യ സൂപ്പര്‍ എട്ടില്‍; കൊളംബോയില്‍ തകർപ്പൻ ജയം

ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്തുവാരി ഇന്ത്യ. 61 റണ്‍സിന് പാകിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ സൂപ്പ‍ർ എട്ടിലെത്തിയത്. ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ ഇഷാൻ കിഷന്റെ ഉജ്ജ്വല ബാറ്റിങ്ങിന്റെ മികവിൽ 175 റൺസ് എടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 18 ഓവറില്‍ 114 റണ്‍സിന് ഓള്‍ ഔട്ടാക്കുയകമായികയായിരുന്നു. ഈ വിജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ടില്‍ സ്ഥാനം ഉറപ്പിച്ചപ്പോള്‍ പാകിസ്ഥാന് നമീബിയക്കെതിരായ അവസാന മത്സരം നിർണായകമായിരിക്കുകയാണ്.

176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ പാക് നിരയെ ആദ്യ ഓവറിൽ തന്നെ റണ്ണൊന്നുമെടുക്കാതെ ഷാഹിബ്സാദ ഫര്‍ഹാനെ ഹർദിക് പാണ്ട്യ പുറത്താക്കി ആദ്യ പ്രഹരമേല്പിച്ചു. രണ്ടാമത്തെ ഓവറിൽ ജസ്പ്രീത് ബുംറ മറ്റൊരു ഓപ്പണർ സൈം അയൂബിനെയും നായകൻ ആഗ സൽമാനെയും പുറത്താക്കി ഇരട്ട പ്രഹരമേല്പിച്ചു. മുന്‍ നായകന്‍ ബാബര്‍ അസമിനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. അക്സര്‍ പട്ടേലിനെതിരെ കൂറ്റനടിക്ക് ശ്രമിച്ച ബാബറിനെ(5) അക്സര്‍ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ പാകിസ്ഥാന്‍ 34-4ലേക്ക് തകര്‍ന്നടിഞ്ഞു. 44 റണ്‍സെടുത്ത ഉസ്മാന്‍ ഖാനും 14 റണ്‍സെടുത്ത ഷദാബ് ഖാനും മാത്രമാണ് രണ്ടക്കം കടന്നത്.

ഇന്ത്യക്കായി അഭിഷേക് ശര്‍മയും ഹാര്‍ദ്ദിക് പാണ്ഡ്യയും അക്സര്‍ പട്ടേലും പൂജ്യത്തിന് പുറത്തായപ്പോള്‍ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് 29 പന്തില്‍ 32ഉം ശിവം ദുബെ 17 പന്തില്‍ 27ഉം തിലക് വർമ 24 പന്തില്‍ 25 റണ്‍സുമെടുത്തു. റിങ്കു സിങ് 4 പന്തിൽ 11 റൺസെടുത്തു പുറത്താകാതെ നിന്നു. ഗ്രൂപ്പിലെ ഇന്ത്യയുടെ അവസാന മത്സരം ഈ മാസം 18nu നെതർലാൻഡിനെ നേരിടും.

Related Articles

Back to top button