ഇനി ഫോട്ടോകോപ്പി ദുരുപയോഗം ചെയ്യുമോയെന്ന ആശങ്ക വേണ്ട!; വരുന്നു ആധാറിൽ പുതിയ മാറ്റം

ദുരുപയോഗം തടയുന്നതിനായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആധാർ കാർഡിൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആധാർ കാർഡിൽ കാർഡ് ഉടമയുടെ ഫോട്ടോയും ക്യൂആർ കോഡും മാത്രം പ്രദർശിപ്പിക്കുന്ന തരത്തിൽ പരിഷ്‌കരിക്കാനാണ് പദ്ധതി. വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ ആധാർ കാർഡുകളുടെ ഫോട്ടോകോപ്പി വഴി ചോരുന്നതായുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് നീക്കം. ആധാർ കാർഡിന്റെ ദുരുപയോഗം തടയാൻ കഴിഞ്ഞ വർഷം മുതൽ പ്രധാന മാറ്റത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പുതിയ ആധാർ ആപ്പ് പുറത്തിറക്കിയതിന് പിന്നാലെയാണ് പുതിയ അപ്‌ഡേറ്റുമായി മുന്നോട്ടുപോകാൻ യുഐഡിഎഐ നടപടി ആരംഭിച്ചത്.

Check Also
Close
Back to top button