‘എല്ലാം ദേവസ്വം ബോർഡ് പറയും, സർക്കാരിന് കണക്ക് പറയാൻ അധികാരമില്ല’

ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കിലെ ക്രമക്കേടിൽ കണക്കുകൾ വ്യക്തമാക്കേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്ന് ആവർത്തിച്ച് ദേവസ്വം മന്ത്രി വിഎൻ വാസവൻ. ദേവസം ബോർഡ് എല്ലാം പറയുമെന്നും സർക്കാരിന് വരവ് ചെലവ് സംബന്ധിച്ച കണക്ക് പറയാൻ അധികാരമില്ലെന്നും വിഎൻ വാസവൻ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് കൊടുത്ത മറുപടി കൃത്യമാണ്. ദേവസ്വം ബോർഡ്‌ അഡ്വാൻസ് കൊടുത്ത പണം തിരികെ കൊടുത്തിട്ടുണ്ട്. കണക്കുകളിൽ വ്യക്തത വരുത്തണമെങ്കിൽ ബോർഡിനോട് ചോദിക്കണം. കോടതിയാണ് ഇക്കാര്യങ്ങളിൽ ഇടപെടുകയും നിർദ്ദേശം കൊടുക്കുകയും ചെയ്തത്. ദേവസ്വം ബോർഡിനോട് ചോദിക്കേണ്ട സമയത്ത് ആവശ്യം എങ്കിൽ ചോദിക്കും

ബോർഡിനോട് കാര്യങ്ങൾ ചോദിക്കാൻ സർക്കാരിന് അധികാരമില്ലെന്നും വിഎൻ വാസവൻ പറഞ്ഞു. ശബരിമല സ്വർണക്കൊള്ളയമായി ബന്ധപ്പെട്ട് എസ്ഐടി അടൂർ പ്രകാശിനെ ചോദ്യം ചെയ്തതോടെ കോൺഗ്രസ് ഒന്നും മിണ്ടുന്നില്ല. കൊടിമരം മാറ്റി സ്ഥാപിച്ചതിലടക്കം അന്വേഷണം നടക്കട്ടെയെന്നും എല്ലാം കാണാമെന്നും അടൂർ പ്രകാശ്, ആൻറോ ആൻറണി എന്നിവർ ഉണ്ണികൃഷ്ണൻ പോറ്റിയുമായിസോണിയ ഗാന്ധിയുടെ അടുത്ത എത്തിയതിൽ ഇപ്പോഴും മറുപടി പറയുന്നില്ലെന്നും വിഎൻ വാസവൻ ആരോപിച്ചു.

അതേസമയം,ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കിലെ ക്രമക്കേടിൽ ഹൈക്കോടതിയുടെ അന്വേഷണവും ദേവസ്വം മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ഉത്തരവാദപ്പെട്ടവർ കണക്ക് ശരിയാക്കി കൊള്ളണമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻറെ മറുപടി. രാഷ്ട്രീയ നേട്ടം കൂടി ഉന്നമിട്ടായിരുന്നു പമ്പയിൽ ആഗോള അയ്യപ്പ സംഗമം തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിച്ചത്. എന്നാൽ, അതിപ്പോൾ രാഷ്ട്രീയമായി തിരിഞ്ഞു കൊത്തുകയാണ്. ശബരിമല സ്വർണക്കൊള്ളയിൽ കടുത്ത പ്രതിരോധത്തിലായിതിനിടെയാണ് അയ്യപ്പ സംഗമത്തിലെ വരവു ചെലവു കണക്കുകളിൽ ക്രമക്കേടെന്ന് ഹൈക്കോടതി നിയോഗിച്ച സ്പെഷൽ കമ്മീഷണറുടെ കണ്ടെത്തൽ ഇടതു മുന്നണിയെ കുഴപ്പത്തിലാക്കുന്നത്. സ്പോൺസർഷിപ്പ് തുക തിരിച്ചടച്ചെന്ന് ദേവസ്വം മന്ത്രി നിയമസഭയിൽ പറഞ്ഞത്.

Related Articles

Back to top button