കൊലപാതകക്കേസ് ബിജെപി എംഎൽഎ അറസ്റ്റിൽ

കർണാടക ബിജെപി എംഎൽഎ ബൈരതി ബസവരാജ് കൊലപാതക കേസിൽ അറസ്റ്റിൽ. മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. അഹമ്മദാബാദിൽ നിന്നും ബംഗളൂരുവിൽ എത്തിയതിന് പിന്നാലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് എംഎൽഎ പിടിയിലായത്.
റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ മരണവുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി, 2025 ജൂലൈ 15 ന് നഗരത്തിലെ ഭാരതി നഗറിൽ വെച്ചായിരുന്നു ബിക്ലു ശിവു എന്ന ശിവപ്രകാശ് (40) കൊല്ലപ്പെട്ടത്. കേസിൽ അഞ്ചാം പ്രതിയാണ് മുൻ മന്ത്രി കൂടിയായ ബൈരതി ബസവരാജ്. ദീർഘകാലമായി നിലനിൽക്കുന്ന കിതഗനൂർ പ്രദേശത്തെ സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.
കാറിലെത്തിയ അക്രമികൾ അമ്മയുടെ മുന്നിൽ വെച്ചാണ് ശിവപ്രകാശിനെ കൊലപ്പെടുത്തിയത്. ഒൻപതോളം പേരടങ്ങുന്ന അക്രമി സംഘം ഇരുമ്പ് ദണ്ഡുകളും വടിവാളുകളും ഉപയോഗിച്ച് തന്റെ മകനെ ‘ആക്രമിക്കുകയായിരുന്നു എന്നാണ് അമ്മയുടെ മൊഴി.



