ആഗോള അയ്യപ്പ സംഗമം; കണക്കിൽ അടിമുടി ദുരൂഹത, സര്‍ക്കാര്‍ വാദം പൊളിയുന്നു

ആഗോള അയ്യപ്പ സംഗമത്തിന് ദേവസ്വം ബോര്‍ഡ് മുൻകൂറായി നൽകിയ തുക തിരിച്ചുകിട്ടിയിട്ടില്ലെന്ന് സ്പെഷ്യൽ കമ്മീഷണര്‍ റിപ്പോര്‍ട്ട്. എന്നാൽ, സ്പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയ പണം ഉപയോഗിച്ച് ദേവസ്വത്തിന്റെ പണം തിരിച്ചടച്ചെന്നാണ് ദേവസ്വം മന്ത്രി വിഎൻ വാസവൻ നിയമസഭയിൽ മറുപടി നൽകിയത്. കഴിഞ്ഞ മാസം 28നാണ് തിരുവഞ്ചൂർ രാധാകൃഷ്ണന് ഇത്തരത്തിൽ മറുപടി നൽകിയത്. ഓഡിറ്റ് വിവരങ്ങള്‍ അടക്കം പരാമര്‍ശിച്ച് സ്പെഷ്യൽ കമ്മീഷണര്‍ ഹൈക്കോടതിയിൽ നൽകിയ റിപ്പോര്‍ട്ടില്‍ ദേവസ്വം മുൻകൂറായി നൽകിയ രണ്ടു കോടി തിരിച്ചടച്ചിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. സർക്കാർ യഥാർത്ഥ വിവരം സഭയിൽനിന്ന് മറച്ചാണോ മറുപടി നൽകിയതെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്



