‘പ്രീയപ്പെട്ട ഷാഫിക്കയ്ക്ക് വിജയാശംസകളും, സ്നേഹവും’; ഷാഫി പറമ്പിലിന് ജന്മദിനാശംസകളുമായി റിനി ആൻ ജോർജ്

വടകര എംപി ഷാഫി പറമ്പിലിന് ജന്മദിനാശംസകളുമായി റിനി ആൻ ജോർജ്.
റിമിയുടെ കുറിപ്പ്:
”Happiest Birthday Dear Shafikka . Wishing u all Success, Happiness & Love”
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ ആരോപണം ഉന്നയിച്ചത് റിനിയായിരുന്നു. പിന്നീട് റിനിക്കെതിരെ സൈബർ ആക്രമണമുണ്ടായി.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിൽ ഹൈക്കോടതി ഇന്ന് മുൻകൂർ ജാമ്യം അനുവദിച്ചു. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നിർണായക തെളിവായ മൊബൈൽ ഫോൺ പരിശോധനയ്ക്കായി കൈമാറണമെന്നുമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം. ഇതോടെ രാഹുലിനെതിരെയുള്ള മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചിരിക്കുകയാണ്.



