ആലുവയിൽ നിന്നും കൊല്ലത്തേക്ക് അമൃത് ഭാരതിൽ,’പുത്തൻ വേഗതയും സൗകര്യവും’ നേരിട്ടറിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബജറ്റ് വാര്‍ത്താസമ്മേളനത്തിൽ പങ്കെടുക്കാനായി ആലുവയിൽ നിന്നും കൊല്ലത്തേക്ക് അമൃത് ഭാരത് എക്‌സ്‌പ്രസ്സിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി. യാത്രയ്ക്കിടയിലുള്ള അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. ഇന്ത്യൻ റെയിൽവേയുടെ പുത്തൻ വേഗതയും സൗകര്യങ്ങളും നേരിട്ട് അനുഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്ക് ഏറ്റവും മികച്ച യാത്രാസൗകര്യങ്ങൾ കുറഞ്ഞ ചിലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്തതാണ് അമൃത് ഭാരത് ട്രെയിനുകൾ. സെമി ഹൈസ്പീഡ് ട്രെയിനുകളുടെ ആധുനികതയും സാധാരണക്കാർക്ക് താങ്ങാനാവുന്ന ടിക്കറ്റ് നിരക്കും ഒത്തുചേരുന്നതാണ് ഈ ട്രെയിനിന്റെ പ്രത്യേകത.

Related Articles

Back to top button