ബേപ്പൂരിൽ അൻവർ തികഞ്ഞ പരാജായമാകാനാണ് സാധ്യത;എൽഡിഎഫ് സർക്കാറിന്റെ കൊള്ളരുതായ്മകൾ പ്രകടമാണെന്ന് ജോയ് മാത്യു

കേരളത്തിൽ യുഡിഎഫിന് അനുകൂലമായ തരം​ഗമാണ് നിലവിലുള്ളതെന്ന് നടൻ ജോയ് മാത്യു. എൽഡിഎഫ് മൂന്നാമത് അധികാരത്തിൽ വരില്ല. ഭരണ വിരുദ്ധ വികാരം ശക്തമാണ്. എൽഡിഎഫ് സർക്കാറിന്റെ കൊള്ളരുതായ്മകൾ പ്രകടമാണ്. ആരോ​ഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകൾ പരാജയമാണ്. മാത്രമല്ല, യുഡിഎഫ് മുന്നോട്ട് വെക്കുന്ന പല പദ്ധതികളും, അത് സ്വപ്നങ്ങളാണെങ്കിൽ പോലും പ്രതീക്ഷയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

നിലപാടുകളും വ്യത്യസ്തം. എല്ലാം യുഡുഎഫിന് അനുകൂലമായ തംരം​ഗത്തിന്റെ സൂചനകൾ. യുഡിഎഫ് സർക്കാർ വരും. എന്നാൽ ബേപ്പൂരിൽ അൻവർ തികഞ്ഞ പരാജായമാകാനാണ് സാധ്യത. മുഹമ്മദ് റിയാസിനെ സപ്പോർട്ട് ചെയ്യുകയല്ല. ഇടതുപക്ഷത്തിന് ശക്തമാ അടിത്തറയുള്ളതാണ് ബേപ്പൂർ. വികെസി മമ്മദ് കോയ ഉണ്ടാക്കിയെടുത്ത മണ്ഡലത്തിൽ റിയാസ് വന്നു. അദ്ദേഹം കുറേ നല്ല കാര്യങ്ങൾ ചെയ്തു. ഒരുപാട് ബന്ധങ്ങളുണ്ട്. അൻവർ മണ്ഡലത്തിൽ പുതിയ ആളാണ്. അൻവർ ചോദിച്ച് വാങ്ങിയതാണ്. വേ​ഗം കൊടുക്കുകയും ചെയ്തു. അപ്പോൾ കണ്ടറിയണമെന്നും ജോയ് മാത്യു പറഞ്ഞു.

Back to top button