കീം പരീക്ഷയിൽ അധികസമയം….പ്രഖ്യാപനവുമായി മന്ത്രി റോജി എം ജോണ്‍…

തിരുവനന്തപുരം: ടൈപ്പ് 1 പ്രമേഹബാധിതരായ വിദ്യാർഥികൾക്ക് കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ (KEAM) പ്രവേശന പരീക്ഷയിൽ അധികസമയം അനുവദിക്കുമെന്ന് സർക്കാർ. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ആണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷയുടെ ഓരോ മണിക്കൂറിലും 20 മിനിറ്റ് വീതം അധികസമയമാണ് ലഭിക്കുക. ഡോക്ടർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലായിരിക്കും ഈ ആനുകൂല്യം അനുവദിക്കുക.

പരീക്ഷാഹാളിൽ രക്തത്തിലെ ഗ്ലൂക്കോസ് വ്യതിയാനങ്ങൾ മൂലം വിദ്യാർഥികൾ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ കണക്കിലെടുത്താണ് ഈ ഇളവുകൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി കുറയുന്ന ഹൈപ്പോഗ്ലൈസീമിയ, അമിതമായി ഉയരുന്ന ഹൈപ്പർഗ്ലൈസീമിയ തുടങ്ങിയ അവസ്ഥകൾ ഇതിൽ ഉൾപ്പെടുന്നു. ഇത്തരം പ്രയാസങ്ങൾ പരിഗണിച്ചുകൊണ്ടാണ് KEAM-ൽ ഓരോ മണിക്കൂറിലും അധിക 20 മിനിറ്റ് നൽകിയിട്ടുള്ളത്.

Related Articles

Back to top button