സ്വിച്ചിട്ടതും ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; അടുക്കള പൂർണമായും കത്തി നശിച്ചു

കോഴിക്കോട് കാക്കൂരിൽ വീട്ടിലെ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കാക്കൂർ സ്വദേശി രാഘവന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. അടുക്കളയിലെ സ്വിച്ച് ഇട്ടപ്പോൾ സ്പാർക്ക് ഉണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റ രാഘവനെ ബാലുശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തില്‍ വീടിന്റെ അടുക്കള പൂർണമായും തകർന്നു

Related Articles

Back to top button