മണിയന്‍പിള്ള രാജുവിന്‍റെ വാഹനമിടിച്ച സംഭവം; കേസെടുത്ത് പൊലീസ്, എഫ്ഐആറില്‍ നടന്‍റെ പേരില്ല

നടന്‍ മണിയന്‍പിള്ള രാജുവിന്‍റെ വാഹനമിടിച്ച സംഭവത്തില്‍ കേസെടുത്ത് മ്യൂസിയം പൊലീസ്. അപകടകരമാകുന്ന രീതിയിൽ വാഹനം ഓടിച്ചു എന്നിങ്ങനെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എഫ്ഐആറില്‍ നടന്‍റെ പേര് പരാമര്‍ശിച്ചിട്ടില്ല. പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ സഹായിച്ചില്ലെന്നും വാഹനം നിർത്താതെ ഓടിച്ചുപോയി എന്നും എഫ്ഐആറില്‍ പറയുന്നു. യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ലെന്നും എഫ്ഐആറിലുണ്ട്. ജീവഹാനി സംഭവിക്കുന്ന തരത്തിൽ വാഹനം ഓടിച്ചു. അതിനിടെ മണിയന്‍പിള്ള രാജു പൊലീസ് സ്റ്റേഷമില്‍ ഹാജരായി. മണിയൻപിള്ള രാജ്യവിൻ്റെ മെഡിക്കൽ പരിശോധന ഉടൻ നടത്തും. 12 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയാൽ ലഹരി ഉപയോഗം കണ്ടെത്താം. വൈദ്യപരിശോധനയ്ക്ക് ശേഷമായിരിക്കും വകുപ്പുകളിൽ അന്തിമ തീരുമാനം

Related Articles

Back to top button