സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിൽ ചോദിച്ചു, നാലു മാസത്തിനകം സത്യഭാമ അമ്മയ്ക്കു വീടായി

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിൽ നാലു മാസം കൊണ്ട് സത്യഭാമ അമ്മയുടെ വീടെന്ന സ്വപ്‌നം സഫം. ഗുരുവായൂരിൽ നടന്ന കലുങ്ക് സംവാദ പരിപാടിക്കിടെയാണ് ഇരിങ്ങപ്പുറം സ്വദേശിനിയായ സത്യഭാമ അമ്മ സ്വന്തമായി ഒരു വീട് വേണമെന്ന ആവശ്യം സുരേഷ് ഗോപിക്കു മുന്നിൽ ഉന്നയിച്ചത്.

വീട് നിർമിച്ച് നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ സേവാഭാരതിയെ കേന്ദ്രമന്ത്രി ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് നാലുമാസത്തിനുള്ളിൽ വീടിന്റെ പണികൾ പൂർത്തീകരിച്ചുവെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഇതിന് പിന്നാലെ നടന്ന ഗൃഹപ്രവേശന ചടങ്ങിൽ ബി.ജെ.പി നേതാക്കൾ സത്യഭാമ അമ്മയെ സന്ദർശിച്ചു.

ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും ഛായാചിത്രം സത്യഭാമ അമ്മയ്ക്ക് കൈമാറി. ചടങ്ങിൽ ബി.ജെ.പി മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് രാജൻ തറയിൽ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ വാസുദേവൻ മാസ്റ്റർ, സുജയൻ മാമ്പുള്ളി, ഏരിയ പ്രസിഡണ്ട് പ്രദീപ് പണിക്കശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button