രക്തസാക്ഷി വിഷ്ണുവിന്‍റെ സഹോദരൻ വി വി വിനോദ് കോണ്‍ഗ്രസിൽ ചേര്‍ന്നു

തിരുവനന്തപുരം വഞ്ചിയൂരിൽ കൊല്ലപ്പെട്ട വിഷ്ണുവിന്‍റെ സഹോദരനും സിപിഎം ബ്രാഞ്ചംഗവുമായി വി വി വിനോദ് കോണ്‍ഗ്രസിൽ ചേര്‍ന്നു. വിനോദിനെയും ഒപ്പമുള്ളവരെയും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. വിഷ്ണുവിന്‍റെ രക്തസാക്ഷി ഫണ്ട് തട്ടിയെടുത്തെന്ന് വിനോദ് ആരോപിച്ചിരുന്നു. ഫണ്ട് തിരിമറിയിൽ പാര്‍ട്ടി നടപടിയെടുത്തായളെ സിഐടിയു ജില്ലാ സെക്രട്ടറിയായി സ്ഥാനക്കയറ്റം നൽകിയതിൽ പ്രതിഷേധിച്ചാണ് വിനോദ് സിപിഎം വിട്ടത്. രക്തസാക്ഷി ഫണ്ട് സിപിഎം അടിച്ചുമാറ്റുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു.

Related Articles

Back to top button