വി കുഞ്ഞികൃഷ്ണൻ അടഞ്ഞ അധ്യായം; പരസ്യ സംവാദത്തിന് സിപിഎമ്മില്ല

വി കുഞ്ഞികൃഷ്ണൻ അടഞ്ഞ അധ്യായമെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ കുഞ്ഞികൃഷ്ണനുമായി സിപിഎം പരസ്യ സംവാദം നടത്തില്ല. പുസ്തകത്തിലെ വിമർശനങ്ങൾക്ക്  സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി നാളെ വാർത്താ സമ്മേളനം വിളിച്ച്  മറുപടി നൽകും. പയ്യന്നൂരിലെ പാർട്ടി ഫണ്ടുകളിൽ വെട്ടിപ്പുണ്ടായെന്ന ആരോപണം പ്രാദേശിക വിഷയം മാത്രമാണെന്നും അവിടെത്തന്നെ പരിഹരിക്കുമെന്നുമാണ് സിപിഎം സംസ്ഥാന നേതൃത്വം പറയുന്നത്. പാർട്ടിയ്ക്ക് അക്കാര്യത്തിൽ യാതൊരു ഉത്കണ്ഠയും ഇല്ല. ഓരോ ദിവസവും കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾക്ക് മറുപടി നൽകേണ്ട കാര്യവുമില്ല. അതൊരു അടഞ്ഞ അധ്യായമാണ്. പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനനെ കുഞ്ഞികൃഷ്ണൻ പരസ്യ സംവാദത്തിന് ക്ഷണിച്ചെങ്കിലും സിപിഎം ഏറ്റുപിടിക്കില്ല

Related Articles

Back to top button