കൊല്ലത്ത് ലോട്ടറി ജീവനക്കാരൻ മരിച്ച നിലയിൽ…

കൊല്ലം : കൊല്ലം പുനലൂരിൽ ലോട്ടറി ജീവനക്കാരൻ ജീവനൊടുക്കിയ നിലയിൽ. മൊയ്തീൻ ബാദുഷ (67) ആണ് മരിച്ചത്. സ്വകാര്യ ലോട്ടറി വില്പനശാലയിലെ ജീവനക്കാരനാണ് മൊയ്തീൻ ബാദുഷ. പകൽ മുഴുവൻ സമയവും ഇയാൾ കടയിലുണ്ടായിരുന്നു. പിന്നീട് വെെകീട്ടോടെ ടിക്കറ്റ് എടുക്കാനെത്തിയവരാണ് കടയുടെ പിൻഭാഗത്ത് ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.പുനലൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.




