ശ്രീകാര്യത്ത് 115 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ ഡാൻസാഫിൻ്റെ പിടിയിൽ

തിരുവനന്തപുരം ശ്രീകാര്യത്ത് 115 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ ഡാൻസാഫിൻ്റെ പിടിയിൽ. കൊല്ലം ഇട്ടിവ സ്വദേശി കെബിൻ അബ്രഹാം കോശി (31), തിരുവനന്തപുരം നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി എബി അശോക് (30), തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഹക്കീം (45) എന്നിവരാണ് സിറ്റി ഡാൻസാഫ് സംഘത്തിൻ്റെ പിടിയിലായത്. ശ്രീകാര്യം ചെറുവയ്ക്കൽ നമ്പിക്കലെ വാടക വീട്ടിൽ നിന്നാണ് 115 ഗ്രാം എംഡിഎംഎയുമായി ഇവരെ പിടികൂടിയത്

ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി കേരളത്തിലെത്തിച്ച് ചില്ലറ വില്പന നടത്തുന്ന സംഘമാണ് ഇവർ. സി.എൻ.ജി കമ്പനിയിലെ ജീവനക്കാരെന്ന് പറഞ്ഞാണ് ഇവര്‍ വീട് വാടകയ്ക്ക് എടുത്തിരുന്നത്. ഇവരിൽ നിന്ന് മൈക്രോ ത്രാസ്സുകളും എംഡിഎംഎ ചൂടാക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഓയിൽ ബർണർ ട്യൂബുകളും പിടികൂടിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് എംഡിഎംഎയുമായി പിടികൂടിയവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ കിട്ടിയത്. പ്രതികളെ ശ്രീകാര്യം പോലീസിന് കൈമാറി. പിടിയിലായ വള്ളക്കടവ് സ്വദേശി ഹക്കീം നേരത്തെ മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്.

Related Articles

Back to top button